തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് നടന്‍
ഇന്നസെന്റ്.അശ്വമേധം ഇന്നസെന്റുമായി നടത്തിയ അഭിമുഖത്തിലാണ് ചോദിച്ച
ചോദ്യങ്ങള്‍ നെഗറ്റീവായി എന്നതിന്റെ പേരില്‍ ഇന്നസെന്റ്
പൊട്ടിത്തെറിച്ചത്. അമ്മക്കൊരു എം.പി എന്ന ആവശ്യമാണോ
മത്സരരംഗത്തിറങ്ങാന്‍ കാരണമെന്നും ബൂര്‍ഷ്വാസികളുടെ സിനിമാലോകത്തു
നിന്നും ഒരാള്‍ കമ്യൂണിസ്റ് പാര്‍ട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പില്‍
മത്സരിക്കാനീറങ്ങുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും ചലച്ചിത്രതാരം
മത്സരത്തിനിറങ്ങി പൊതുജനത്തെ കഴുതയാക്കുന്നതിനെപറ്റിയും
ചോദിച്ചപ്പോഴായിരുന്നു ഇന്നസെന്റിന്റെ ദേഷ്യത്തോടെയുള്ള പ്രതികരണം.
തന്നോട് ചോദിച്ച ചോദ്യം തെറ്റാണെന്നു പറഞ്ഞ ഇന്നസെന്റ് അമ്മയറിയാതെയാണ്
താന്‍ മത്സരിക്കുന്നതെന്നു പറഞ്ഞ ശേഷം സിനിമാ നിര്‍മാതാവാണ് ലോകത്തെ
ഏറ്റവും വലിയ ദരിദ്രന്‍ എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മാത്രമല്ല, ഈ
ചോദ്യങ്ങളോട് വളരെ രൂക്ഷമായി പൊട്ടിത്തെറിച്ചു കൊണ്ടാണ് ഇന്നസെന്റ്
പ്രതികരിച്ചത്. നിങ്ങള്‍ക്ക് ചലച്ചിത്ര നിര്‍മാതാക്കളെപ്പറ്റി
എന്തറിയാം?, കടം മേടിച്ചു സിനിമയെടുക്കുന്നവരാണ് ചലച്ചിത്ര
നിര്‍മാതാക്കള്‍ എന്ന് പറഞ്ഞ ഇന്നസെന്റ് താനൊരു നിര്‍മാതാവല്ല നടനാണെന്ന
കാര്യം പോലും മറന്നു.
ഇത്തരത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ താന്‍ തയ്യാറല്ല,
ഇതൊന്നുമല്ല തന്നോട് ചോദിക്കേണ്ട ചോദ്യങ്ങള്‍, തന്നോട് ചോദിക്കേണ്ട
ചോദ്യങ്ങള്‍ എന്താണെന്ന് താന്‍ തന്നെ പറഞ്ഞു തരാം, അല്ലെങ്കില്‍ പോയി
തന്നോട് എന്താണ് ചോദിക്കേണ്ടതെന്ന് അറിഞ്ഞിട്ട് വരൂ എന്നു പറഞ്ഞ്
ഇന്നസെന്റ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. ആകെ ചോദിച്ചു തുടങ്ങിയ
മൂന്നു ചോദ്യങ്ങളും നെഗറ്റീവായതിനാലാണ് ഇന്നസെന്റ് ഇത്തരത്തിലൊരു
പ്രതികരണം നടത്തിയതെന്നാണ് കരുതുന്നത്. സിനിമയല്ല രാഷ്ട്രീയമെന്നും
സിനിമാ താരങ്ങളോട് ചോദിക്കുന്നതു പോലെ കുടുംബവിശേഷങ്ങളും ലൊക്കേഷന്‍
വിശേഷങ്ങളും മറ്റു രസകരമായ ചോദ്യങ്ങളുമല്ല രാഷ്ട്രീയത്തില്‍ എന്നു പോലും
അറിയാതെയാണ് ഇന്നസെന്റിന്റെ രാഷ്ട്രീയപ്രവേശം.
പി.സി ചാക്കോയും മഞ്ഞളാംകുഴി അലിയും കെ.മുരളീധരുമുള്‍പ്പടെയുള്ളവരെ
ഇന്നസെന്റിനെ പറ്റി ആവര്‍ത്തിച്ച കാര്യങ്ങളെല്ലാം തന്നെ സത്യമാണ് എന്നു
വിശ്വസിപ്പിക്കുന്നതായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.
Comments