You are Here : Home / അഭിമുഖം

ജനപ്രതിനിധി ആവുമെങ്കില്‍ ആകട്ടെ , അതിനായി പ്രയത്‌നിക്കില്ല: മുകേഷ്

Text Size  

Story Dated: Wednesday, April 02, 2014 01:58 hrs UTC



എല്ലാവര്‍ഷവും കൃത്യമായി വോട്ടുചെയ്യുന്ന ആളാണ്‌ നടന്‍ മുകേഷ്. " ഇതു വരെ
വോട്ട് ചെയ്യാതിരുന്നിട്ടില്ല. വോട്ട് വേറെ. സിനിമ വേറെ.
തിരഞ്ഞെടുപ്പൊക്കെ നേരത്തെ തീരുമാനിക്കുന്ന കാര്യങ്ങളാണല്ലോ. അതു കൊണ്ടു
തന്നെ ഇന്ത്യയില്‍ എവിടെയുണ്ടെങ്കിലും ആ സമയത്ത് നാ'ട്ടിലെത്തുതിനായി
നേരത്തെ പ്ലാന്‍ ചെയ്യും. ഒരിക്കലും വോട്ടാവകാശം
വിനിയോഗിക്കാതിരുന്നിട്ടില്ല. അതിന് താല്‍പ്പര്യവുമില്ല.- മുകേഷ്
അശ്വമേധത്തോട് പറഞ്ഞു.




രാഷ്ട്രീയം നോക്കിയാണോ സ്ഥാനാര്‍ത്ഥിയെ നോക്കിയാണോ വോട്ട് ചെയ്യാറുള്ളത് ?

 സ്ഥാനാര്‍ത്ഥിയെ നോക്കുമ്പോള്‍ അത് രാഷ്ട്രീയപരമായുള്ള ഒരു
തീരുമാനമാകും. രാഷ്ട്രീയം നോക്കുമ്പോള്‍ അത് സ്ഥാനാര്‍ത്ഥിയില്‍
തന്നെയെത്തുകയും ചെയ്യും. കാരണം നമ്മള്‍ വിശ്വസിക്കുന്ന
രാഷ്ട്രീയപാര്ട്ടി നിര്‍ത്തുന്നതും ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെ
തന്നെയാണ്. അങ്ങനെ വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ട് ചെയ്താലും
രാഷ്ട്രീയ പാര്‍'ട്ടിയെ നോക്കി വോട്ട് ചെയ്താലും അവസാനം എല്ലാം ഒന്നില്‍
തന്നെയാണ് എത്തുക. അവര്‍ നല്ല സ്ഥാനാര്‍ത്ഥിയെ മാത്രമേ
മത്സരരംഗത്തിറക്കുന്നുള്ളൂ. മോശം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍
അതിനെക്കുറിച്ച് ആലോചിക്കാം. ഇതു വരെ അങ്ങിനെ ഉണ്ടായി'ട്ടില്ല.

3.      ഇത്തവണത്തെ വോട്ട് ആര്‍ക്കാണ് ?
           അതൊരിക്കലും ആരോടും പറയാന്‍ പാടില്ല. രഹസ്യ ബാലറ്റ് എന്നു
പറയുന്ന ജനാധിപത്യപ്രക്രിയ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണത്.

4.      കലാകാരന്‍മാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുതിനെ താങ്കള്‍ എങ്ങിനെ
നോക്കിക്കാണുന്നു?

         ഒരു തെറ്റുമില്ല അതില്‍. കലാകാരന്‍മാര്‍ മജ്ജയും മാംസവുമുള്ള
മനുഷ്യരാണ്. അവര്‍ക്ക് ജനങ്ങളുമായി സമ്പര്‍ക്കമുണ്ട്. ജനങ്ങളെ ഏറ്റവും
കൂടുതല്‍ അറിയാവുന്നതും ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അറിയാവുന്നതും
കലാകാരന്‍മാരെയാണ്. അതു കൊണ്ടു തന്നെ അതില്‍ ഒരു തെറ്റും ഞാന്‍
കാണുന്നില്ല. നല്ല കലാകാരന്‍മാര്‍ നല്ല ഭരണാധികാരികളുമായിട്ടുണ്ട്.
അങ്ങിനെ ലോകത്തെത്രയോ, ഇന്ത്യയിലെത്രയോ ആളുകള്‍ തെളിയിച്ചിരിക്കുന്നു.
പിന്നെ ഇവിടെയും എന്തു കൊണ്ട് അതായിക്കൂടാ.

5.      ഇസെന്റ് മത്സരിക്കുന്നത് താങ്കളുടെ മണ്ഡലത്തിലായിരുന്നുവെങ്കില്‍
അദ്ദേഹത്തിന് വോട്ടു ചെയ്യുമായിരുന്നോ ?
          തീര്‍ച്ചയായും. ഇടതുപക്ഷ ജനാധിപത്യമുണിയുടെ സ്ഥാനാര്‍ത്ഥിയായി
ഇസെന്റ് നമ്മുടെ മണ്ഡലത്തില്‍ മത്സരിച്ചിരുന്നുവെങ്കില്‍ പൂര്‍ണ
സന്തോഷത്തോടെ വോട്ടു ചെയ്യും.

6.      ഇടതുപക്ഷ ജനാധിപത്യമുണിക്കു പകരം വേറെയേതെങ്കിലും മുണിയുടെ
സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ?
     അത് അപ്പോഴല്ലേ. ഇപ്പോഴല്ലല്ലോ. അപ്പോള്‍ പറയാം. ഇപ്പോള്‍ അദ്ദേഹം
ഇടതുപക്ഷ ജനാധിപത്യമുണിക്കു വേണ്ടിയാണ് മത്സരരംഗത്തിറങ്ങുത്.

7.      താങ്കള്‍ക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമുണ്ടോ ?
           ഞാന്‍ എന്നേ രാഷ്ട്രീയത്തിലുണ്ട്. ജനിച്ചു വീണതു മുതല്‍
എനിക്ക് പ്രത്യേകമായൊരു രാഷ്ട്രീയമുണ്ട്. എന്റച്ഛന് രാഷ്ട്രീയമുണ്ട്.
എന്റെ കുടുംബക്കാര്‍ക്കു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം എനിക്കുമുണ്ട്. ആ
രാഷ്ട്രീയത്തിലൂന്നി നിന്നു തയൊണ് ഞാനും ജീവിക്കുന്നത്. ജനങ്ങളെ
സേവിക്കാന്‍ എം.പി യോ എം.എല്‍.എ യോ തന്നെ ആകണമെന്നില്ലല്ലോ. അല്ലാതെയും
ജനസേവനം നടത്താമല്ലോ. പിന്നെ എം.പി യോ എം. എല്‍. എ യോ ആവുമെങ്കില്‍
ആകട്ടെ. അല്ലാതെ അതിനു വേണ്ടി തന്നെള്ള ഒരു പ്രയത്‌നം നടത്തില്ല. അതിനു
വേണ്ടി തന്നെ നമ്മള്‍ നടക്കുമ്പോഴാണ് അത് നെഗറ്റീവായിപ്പോകുത്. അതു
കൊണ്ട് ഒരിക്കലും അതിനായി ആരുടെയും പിന്നാലെ നടക്കില്ല.

8.      താങ്കളുടെ അഭിപ്രായത്തില്‍ ഏതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാലാണ്
സിനിമാമേഖലയ്ക്ക് ഗുണകരം?
         അത് വന്നു കഴിഞ്ഞേ പറയാനാകൂ. കാരണം ഇവര്‍ പറയുതൊന്നുമല്ലല്ലോ
ചെയ്യുത്. അവരാദ്യം അത് തെളിയിക്കട്ടെ. അതിനുള്ള ഉത്തരവാദിത്തം
അവര്‍ക്കാണ്. അവരത് തെളിയിച്ചു കഴിയുമ്പോഴേ നമുക്ക് പറയാനാകൂ.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.