You are Here : Home / അഭിമുഖം

അഞ്ചു സാമ്പത്തിക വിദഗ്ദ്ധരുടെ പരാജയം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, August 31, 2013 04:09 hrs UTC

ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അഞ്ചു സാമ്പത്തിക വിദഗ്ധരുടെ പരാജയമായി പ്രമു മാധ്യമ പ്രവര്‍ ത്തകന്‍ ജോ.എ.സ്കറിയ കാണുന്നു. അശ്വമേധത്തിനു നല്കിയ അഭിമുഖത്തില്‍ നിന്നും

 

 

അഞ്ചു സാമ്പത്തിക വിദഗ്ദ്ധരാണ് ഇന്ന് നമ്മുടെ രാജ്യത്തെ ഭരിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ധനമന്ത്രി ചിദംബരം, പ്ലാനിംഗ് കമ്മീഷന്‍ ചെയര്‍മാന്‍ മോന്റെക് സിംഗ് അലുവാലിയ, രഘു റാം രാജന്‍,രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി എന്നിവര്‍. എന്നിട്ടും രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഇന്ത്യക്ക് 2൦൦൦ മുതല്‍ 2010 വരെയുള്ള കാലഘട്ടം വളര്‍ച്ചയുടെ സൂചനകള്‍ നല്കിയ പത്തു വര്‍ഷങ്ങളായിരുന്നു. എന്നാല്‍ ആ പത്തു വര്‍ഷങ്ങള്‍ രാജ്യത്തിന്‍റെ സമഗ്രമായ പുരോഗതിക്കുപകരിക്കുന്ന വിധത്തില്‍ നന്നായി ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. അടിസ്ഥാന സൌകര്യ വികസനത്തിനായിരുന്നു മുന്‍‌തൂക്കം നല്‍കേണ്ടിയിരുന്നത്. അടിസ്ഥാന സൌകര്യ വികസനം നടപ്പിലാകാത്ത ഒരു രാജ്യത്തിന്‌ രക്ഷപെടാന്‍ പ്രയാസമാണ്. നമ്മുടെ പല സംസ്ഥാനങ്ങളിലും മണിക്കൂറുകള്‍ നീണ്ട പവര്‍ കട്ട്‌ ഉണ്ട്. വൈദ്യുതി പോലുമില്ലാത്ത നാട്ടില്‍ പെട്ടന്നെന്ത് അത്ഭുതം സംഭവിക്കാനാണ്? നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമാകാന്‍ പോവുകയാണ്. വിദേശത്ത് പോയി ജോലി ചെയ്യുന്നവര്‍ കൂടുതല്‍ പണമയക്കാന്‍ തുടങ്ങുന്നതോടെ സമൂഹത്തില്‍ അസമത്വം കൂടും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് രൂപയുടെ മൂല്യം ഇടിയുന്നത് ഗുണകരമാവുക. ടൂറിസം മേഖലക്ക് ഗുണം ചെയ്യും എന്നാ വിലയിരുത്തല്‍ ശരിയല്ല. കാരണം നോര്‍ത്ത് ഇന്ത്യക്കാരായ വിനോദയാത്രക്കാരായി ഇപ്പോള്‍ ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും. അവരുടെ വരവ് ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി യൂറോപ്പില്‍ നിന്നുള്ളവരുടെ വരവ് കുറവാണു, അത് പുനരാരംഭിചില്ലെങ്കില്‍ ടൂറിസം മേഖലയും തകരും. ഉപരി പഠനത്തിനായി വിദേശത്ത് പോയിരിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ പ്രയാസത്തിലാവുക. രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ കടുത്ത ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങാന്‍ പോകുന്നത് അവരായിരിക്കും. പോയിപ്പെട്ടുപോയ അവസ്ഥയിലായിരിക്കും അവരില്‍ പലരും. അടിസ്ഥാനപരമായ കാര്യങ്ങളില്‍ മാറ്റം വരുത്തിയാലെ നമ്മുടെ രാജ്യം രക്ഷപ്പെടു. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പു വരെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഏത്രത്തോളം രാഷ്ട്രവികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.