സ്റ്റാര്‍ അലയന്‍സുമായി ചേര്‍ന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ക്ക് ജൂലൈ 11ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ആരംഭംകുറിക്കും.
സഖ്യത്തിലെ അംഗത്വത്തോടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുവാനും വ്യോമയാന വ്യവസായത്തിലേക്ക് കൂടുതല്‍ വിദേശകമ്പനികളെ ആകര്‍ഷിക്കുവാനും ഇന്ത്യക്ക് സാധിക്കും. സ്റ്റാര്‍ അലയന്‍സ് വാഗ്ദാനം ചെയ്യുന്ന എല്ലാ റൂട്ടുകളും ഇനി മുതല്‍ എയര്‍ ഇന്ത്യ യാത്രികര്‍ക്കും ലഭ്യമാകും. 21980 ദൈനംദിന സര്‍വീസുകളും 1328 വിമാനത്താവളങ്ങളും 195 രാജ്യങ്ങളും സ്റ്റാര്‍ സഖ്യത്തിന്റെ ഭാഗമാണ്.
Comments