സിവില്‍ സപ്ലൈസിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. ചില മേഖലകളില്‍ മാത്രമാണ് ഏതാനും ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കുന്നത്.ഓണം ഫെയര്‍ ഒരിടത്തും തടസ്സപ്പെട്ടിട്ടില്ല. മാവേലി സ്‌റ്റോറുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ സിവില്‍ സപ്ലൈസ് ഡിപ്പോകളില്‍ നിന്നും ഗോഡൗണുകളില്‍ നിന്നും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സമരം നടത്തുന്ന ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളോട് തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. സമരം ഇന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
Comments