അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ അനുമതി തേടിയ ശേഷം മാത്രം സിറിയക്കെതിരായ സൈനിക നടപടിക്കു ഒരുങ്ങുവെന്നു അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തീരുമാനമെടുത്തതോടെ സിറിയയില്‍ താല്‍ക്കാലിക സമാധാനം. ഇതില്‍ തീരുമാനമെടുക്കാന്‍ ഈ മാസം ഒമ്പതിന് അമേരിക്കന്‍ സെനറ്റ് ചേരും. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമാനുള്ളത്. തങ്ങള്‍ക്ക് ഏതു വിദേശആക്രമണവും നേരിടാന്‍ തയ്യാറാണെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അവുദ് പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസ് പ്രമേയം തള്ളിയാല്‍ സൈനിക നടപടി അസാധ്യമാകും. ഇനി ഒബാമ യു എസ് കോണ്‍ഗ്രസിനെ ധിക്കരിച്ച് മുന്നോട്ടു പോകുമോ എന്നും വ്യക്തമല്ല. കരയുദ്ധം ഉദേശിക്കുന്നില്ല എന്നും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യോമാക്രമണമാണ് ഉദ്ദേശിക്കുന്നതെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സ് മാത്രമാണ് ഇപ്പോള്‍ അമേരിക്കയെ പിന്തുണക്കുന്നത്. സമാന പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറൊണിനു തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സിറിയയില്‍ നിന്നും അഭയാര്‍ഥികളുടെ ഒഴിഞ്ഞു പോക്ക് തുടരുകയാണ്. രണ്ടര വര്‍ഷത്തിനിടെ 20 ലക്ഷത്തോളം സിറിയക്കാര്‍ ജന്മനാട് വിട്ടുവെന്നാണ് ഔദ്യോഗിക കണക്കു.
Comments