പലയിടത്തും വച്ച് താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും പീഡനത്തിനു ഇരയായ യുവതി കോടതിയില്‍ പറഞ്ഞു.സംഭവം നടന്നു 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസ് വിചാരണക്കെടുക്കുന്നത്. ഇതിനിടെ യുവതി വിവാഹിതയാവുകയും ഒരു കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് തന്നെ കേസില്‍ നിന്നും ഒഴിവാക്കണം എന്ന് യുവതിയുടെ അവശ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ ഇത്രയും നീണ്ടു പോയത് കൊണ്ട് യുവതിയുടെ അവശ്യം ന്യായമെന്ന നിലപാടാണ് കൂടുതല്‍ പേരും സ്വീകരിച്ചത്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായതിനാല്‍ കൂടുതല്‍ നാണം കെടാന്‍ വയ്യ എന്നാണ് യുവതിയുടെ നിലപാട്.
Comments