കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിച്ച കേസില്‍ സരിത എസ് നായര്‍ക്ക് ജാമ്യം ലഭിച്ചു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ബിജു രാധാകൃഷ്ണന്‍ പ്രധാന പ്രതിയായുള്ള രശ്മിവധക്കേസില്‍ കുറ്റപത്രം തയ്യാറായി. തിങ്കളാഴ്ച കുറ്റപത്രം കോടതിയില്‍ ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. മദ്യം നല്‍കി മയക്കിയശേഷം രശ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളുമാണ് പ്രതിപ്പട്ടികയിലുള്ളത്. രശ്മിയെ കൊലപ്പെടുത്തുകയായിരുന്നു എന്നതിന് ശക്തമായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്ളതായി സൂചനയുണ്ട്. അമിതമായ അളവില്‍ മദ്യം ഉള്ളില്‍ച്ചെന്നിരുന്നു എന്നതിനും ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചിരുന്നു എന്നതിനും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവുകളുണ്ട്.
Comments