സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരക്കാരുടെ അവശ്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. അര്‍ഹരായ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, താത്കാലിക ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുക, വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സപ്ലൈകോയില്‍ ഒരുവിഭാഗം ജീവനക്കാര്‍ സമരം നടത്തിയത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് മന്ത്രി അനൂപ് ജേക്കബ് ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
Comments