പശ്ചിമബംഗാള്‍ മന്ത്രി നൂര്‍ അലം ചൗധരിയുടെ ഉടമസ്ഥതയിലുള്ള കോളേജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ മന്ത്രിയെ അടിക്കുകയും പൂട്ടിയിടുകയും ചെയ്തു.ഞായറാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം.കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടുവര്‍ഷം മുമ്പ് ഒരു പള്ളി പണിതതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. മന്ത്രി തലവനായ ട്രസ്റ്റിന്‍റെതാണ് വനിതാ കോളേജ്. ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച കോളേജിലെത്തിയതായിരുന്നു മന്ത്രി. കോളേജിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം കോളേജധികൃതര്‍ പള്ളി തകര്‍ക്കാന്‍ തുടങ്ങിയെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞശേഷം മന്ത്രിയെ തല്ലുകയായിരുന്നു.
Comments