You are Here : Home / News Plus

ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

Text Size  

Story Dated: Monday, September 02, 2013 01:11 hrs UTC

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. കൊച്ചിയില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ യോഗമാണ് തീരുമാനം എടുത്തത്. ഭരണ - പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് എളമരം കരീം എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഓടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില ഇനിയും കൂട്ടണമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയുമാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മന്ത്രിക്ക് ജനങ്ങളുടെ വക പൊരിഞ്ഞ് തല്ല്
    പശ്ചിമബംഗാള്‍ മന്ത്രി നൂര്‍ അലം ചൗധരിയുടെ ഉടമസ്ഥതയിലുള്ള കോളേജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ...

  • പദ്മനാഭ സ്വാമി ക്ഷേത്രം - ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്‌
    ക്ഷേത്രത്തിലെ അമൂല്യ രത്നങ്ങളും സ്വര്‍ണ്ണവും സൂക്ഷിച്ചിട്ടുള്ള ബി നിലവറ 19൦5ലും 1931ലും തുറന്നിട്ടുണ്ടെന്നു വിദഗ്ധ സമിതിയുടെ...

  • സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു
    സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരക്കാരുടെ അവശ്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. അര്‍ഹരായ...