പാകിസ്താനില്‍ പോളിയോ രോഗം പടരുന്നതായി വാര്‍ത്ത.. വടക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. താലിബാന്‍ തീവ്രവാദികള്‍ പോളിയോ തുള്ളിമരുന്നു വിതരണത്തിനെതിരെ രംഗത്ത് വരികയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇത്തരം അക്രമസംഭവങ്ങളെ തുടര്‍ന്നാണ് പോളിയോ മരുന്ന് വിതരണം തടസ്സപ്പെട്ടത്. ഈയിടെയായി വീണ്ടും പോളിയോ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.വാക്സിന്‍ വിതരണം പുനരരംഭിചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായെക്കും. ഇന്ത്യയുടെ അയല്‍രാജ്യമെന്ന നിലയില്‍ രോഗബാധ ഇന്ത്യയിലേക്കും പടരുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
Comments