ന്യൂറോഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ ബ്ലസ്സിയുടെ സാന്നിധ്യം ശ്രദ്ധേയമാകും. സെപ്റ്റംബര്‍ 14 (ശനി) രാവിലെ 11:00 മണിമുതല്‍ വൈകിട്ട് 5:00 മണിവരെ മൗണ്ട് വെര്‍ണന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടികള്‍ നടക്കുന്നത്. അന്ന് 11:30 മുതല്‍ 1:30 വരെ ഓണസദ്യ, തുടര്‍ന്ന് പഞ്ചവാദ്യങ്ങളുടെയും, ശിങ്കാരി മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടിയുള്ള മാവേലി മന്നന്റെ എഴുന്നള്ളിപ്പ്, അതിനുശേഷം വിമന്‍സ് ഫോറത്തിന്റെ തിരുവാതിര, ന്യൂജേഴ്സിയില്‍ നിന്നുള്ള ബൃന്ദാപ്രസാദിന്റെ നേതൃത്വത്തിലുള്ള ഓപ്പണിങ് ഡാന്‍സ്, കലാഭവന്‍ ജയനും പിന്നണിഗായകരായ ഹരിശ്രീ ജയരാജും അമ്പിളി കൃഷ്ണയും നടത്തുന്ന ഗാനമേള, ഓണനിലാവ് എന്ന കോമഡി ഷോ എന്നീ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. പരിപാടികള്‍ ഒരു വന്‍വിജയമാക്കി തീര്‍ക്കുവാന്‍ പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍ എന്നിവര്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
Comments