മലയാളി ഹൌസില്‍ പങ്കെടുത്ത ഞങ്ങളെല്ലാവരും ഞങ്ങളുടെ വ്യക്തി ജീവിതം തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ചവരാണ്.ഞാന്‍ വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്. ഏതെങ്കിലും തരത്തില്‍ സംഘടനകള്‍ക്കോ മറ്റോ വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. പക്ഷെ ഹൈന്ദവ സംസ്കാരവും ഭാരതീയ പൈതൃകവും ബഹുസ്വരതയുള്ള ഒന്നാണ്. ഈ ലോകത്തില്‍ ചിരിക്കുന്ന, പാടുന്ന , നൃത്തം ചെയ്യുന്ന ദൈവ സങ്കല്പങ്ങള്‍ ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ഒരിക്കലും സങ്കുചിതമായ കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കി കാണുന്നവരല്ല നമ്മള്. അതു കൊണ്ടുതന്നെയാണ് ഹൈന്ദവികതയും ഭാരതീയതയും ആയിരക്കണക്കിനു വര്‍ഷത്തെ വെല്ലുവിളികള്‍ അതിജീവിച്ചു നിലനില്‍ക്കുന്നതും. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. അവര്‍ സംഘടിപ്പിച്ച പല പ്രോഗ്രാമുകളിലും പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതെല്ലാം ഗംഭീരമായ അനുഭവമായിരുന്നു. ഹിന്ദു സമൂഹത്തിനും അവരുടെ ജന്മഭൂമിയായ ഭാരതത്തിനും കര്‍മ്മഭൂമിയായ അമേരിക്കക്കും ഒരുപാടു നന്മകള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയട്ടെ എന്നാശസിക്കുന്നു.
Comments