സോളാര്‍ വിവാദത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് ഫോണില്ലെന്നും അദ്ദേഹം ഉപയോഗിക്കുന്നത് കൂടെയുള്ളവരുടെ ഫോണാനെന്നുമുള്ള ചര്‍ച്ചകള്‍ ഉണ്ടായത്. ഇതെത്തുടര്‍ന്നു മുഖ്യമന്ത്രി സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി.മൊബൈല്‍ ഫോണ്‍ ബില്‍ 767 രൂപ മാത്രമേയുള്ളൂ. എന്നാല്‍ മണ്ഡലത്തിലെയും വീട്ടിലെയും ഓഫീസിലെയും ഫോണ്‍ ബില്‍ അകെ 521412 രൂപയാണ്. ഓഫീസിലെ ഫോണ്‍ ബില്‍ 348287, വസതിയിലെ ബില്‍ 144296,മണ്ഡലത്തിലെ ഫോണ്‍ ബില്‍ 28062. 2013 ജൂണ്‍ വരെയുള്ള കണക്കാണിത്. ഫോണ്‍ വിളിയില്‍ ഏറ്റവും കൂടുതല്‍ ചെലവാക്കിയത് മുഖ്യ മന്ത്രിയാണ്.പി കെ രാജീവിന് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം പുറത്ത് വന്നവരുടെ ഫോണ്‍ ബില്ലുകള്‍ താഴെ പറയും പ്രകാരമാണ്. രണ്ടാമത് എം.കെ മുനീര്‍ 423405, പി കെ ജയലക്ഷ്മി 105686 രൂപ മാത്രം പി സി ജോര്‍ജ് ഇതുവരെ 76292 രൂപയും ചെലവാക്കി. ഏറ്റവും പുറകില്‍.മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ പി കെ അബ്ദു റബ് ഒന്നാമത്. 156254, ഏറ്റവും കുറവ് മഞ്ഞളാംകുഴി അലി 6560 രൂപ.എട്ടു മന്ത്രിമാര്‍ മണ്ഡലത്തിലെ ഫോണ്‍ ഉപയോഗിക്കുന്നില്ല.
Comments