സരിതയുടെ കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ബിജുവിനുമുണ്ട് പരാതികളും ആവശ്യങ്ങളും. തനിക്ക് അമ്മയെ കാണണം എന്ന് ഇന്നലെ ബിജു കോടതിയില്‍ ആവശ്യപ്പെട്ടു. ഇന്നലെ സരിതയും ബിജുവിനെയും അടൂര്‍ ഒന്നാം ക്ലാസ്സ് ജൂഡിഷ്യല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിനു ശേഷം ബിജു ഒരു പരാതി എഴുതി കോടതിക്ക് നല്‍കി. തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും അമ്മയെ കാണാന്‍ അവസരമോരുക്കനമെന്നും ബിജു പരാതിയില്‍ ആവശ്യപ്പെട്ടു. ജയിലില്‍ തന്നെ ഇരുട്ട് മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ബിജു പരാതിപ്പെട്ടു.
Comments