സ്ത്രീയുടെ സംരക്ഷണം പുരുഷന്‍റെ ദയാവയ്പ്പല്ലെന്നും അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ വനിതകലാസാഹിതിയും കേരള സര്‍വകലാശാല യുണിയനും സംയുക്തമായി നടത്തിയ സെമിനാരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുട്ടിയെയും വിവാഹം കഴിപ്പിക്കാന്‍ പാടില്ലെന്ന് കേന്ദ്രനിയമവും സുപ്രീം കോടതി വിധിയും നിലനില്‍ക്കുമ്പോഴാണ് ഇത്തരം വിവാഹങ്ങള്‍ക്ക് സാധുത നല്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.അതുവഴി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാധ്യതയും ഇല്ലാതാവും. സ്ത്രീകള്‍ എന്നും അന്ധകാരത്തില്‍ കഴിയട്ടെ എന്ന നിലപാട് സമുദായ താല്പര്യങ്ങള്‍ക്ക് പോലും എതിരാണെന്ന് തിരിച്ചറിയണം. മുഹമ്മദീയന്‍ നിയമ പ്രകാരവും 16 വയസ്സിലെ വിവാഹം നിരാകരിക്കാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ട്. സ്വതന്ത്ര്യം നിഷേധിച് സ്ത്രീകളെ ഇരുട്ടരയിലേക്ക് തള്ളാന്‍ മതമൌലിക വാദികള്‍ നടത്തുന്ന അപകടകരമായ നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.വലിയ പുരോഗതി നേടിയെന്നവകാശപ്പെടുന്ന ഇവിടെത്തന്നെയാണ് 16 വയസ്സിലെ വിവാഹത്തിനു നിയമസാധുത നല്‍കുന്ന ഉത്തരവും പുറത്തിറങ്ങിയത്.
Comments