സംസ്ഥാനത്തെ വിവിധ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. സ്വകാര്യ ബസുകളും നിരത്തില്‍ ഇറങ്ങുന്നില്ല. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. കെ.എസ്.ആര്‍.ടി.സി പതിവുപോലെ സര്‍വീസ് നടത്തും.ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കുന്നുണ്ട്. പാല്‍, പത്രം,ആംബുലന്‍സ് എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കാലിക്കറ്റ്, എം.ജി, കേരള സര്‍വകലാശാലകളില്‍ ഇന്ന് നടക്കേണ്ട പരീക്ഷകള്‍ മാറ്റിവെച്ചു. ഹെയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
Comments