ബംഗളൂരു സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇന്ത്യന്‍ പൗരനുള്ള എല്ലാ അവകാശങ്ങളും ലഭിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ട്.മഅദനിക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇനിയും ശ്രമം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പി.ഡി.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഅദനിയെ തുടര്‍ച്ചയായി തടവില്‍ ഇടുന്നതിനോട് യോജിക്കുന്നില്ലെന്നും ഇത്തരം നടപടി മനുഷ്യാവകാശലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
Comments