വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസിനെതിരായ അഴിമതി ആരോപണ പരാതിയില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തു.2009ല്‍ സിബി മാത്യൂസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ പി. ഹമീദ് എന്ന പേരില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹരജി നല്‍കിയത്. തനിക്കെതിരെ സമര്‍പ്പിച്ച ഹരജി വ്യാജമാണെന്നും സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും സിബി മാത്യൂസ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നടപടി.
Comments