മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യപരമായി പ്രതിഷേധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകനെ ജനനേന്ദ്രിയം തകര്‍ത്ത് വകവരുത്താന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെയും എല്‍ ഡി എഫ് പ്രവര്‍ത്തകരുടെയും ആവശ്യത്തെത്തുടര്‍ന്ന് ഗ്രേഡ് എസ് ഐ സി വിജയദാസിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.സംഭവത്തെക്കുറിച്ച് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിലെയും സര്‍ സി.പിയുടെയും കാലത്തെ പൊലീസ് നടപടികളെ ലജ്ജിപ്പിക്കുന്ന കിരാതമായ മര്‍ദ്ദനമുറയാണ് തിരുവനന്തപുരത്ത് ഉണ്ടായത്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ശിവപ്രസാദിന്റെ സഹോദരന്‍ ജയപ്രസാദാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലെത്തി എല്‍ഡിഎഫ് പ്രക്ഷോഭത്തില്‍ പങ്കാളിയായതായിരുന്നു ജയപ്രസാദ്. ജയപ്രസാദിനെ ഒറ്റതിരിഞ്ഞ് പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുന്നതിന് തുമ്പ ഗ്രേഡ് എസ്ഐ വിജയദാസാണ് നേതൃത്വം നല്‍കിയത്. ലാത്തിക്ക് കുത്തുകയും ജനനേന്ദ്രിയം തകര്‍ക്കാന്‍ ശ്രമിക്കുകയും നിലത്തിട്ട് നിരവധിതവണ ചവിട്ടുകയും ചെയ്തു. എസ്ഐക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും അടിയന്തരമായി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് അന്വേഷണം ഏര്‍പ്പെടുത്തുകയും വേണം. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചാല്‍ ബ്രിട്ടീഷ് പൊലീസിനെ നാണിപ്പിക്കുംവിധം പ്രതിഷേധക്കാരെ നേരിടുമെന്ന ഹുങ്ക് ജനാധിപത്യ കേരളത്തിന് അംഗീകരിക്കാനാവില്ല
Comments