സിപിഐ എം പ്രവര്‍ത്തകനെ മര്‍ദിച്ചവശനാക്കിയശേഷം ജനനേന്ദ്രിയം പൊലീസ് തകര്‍ത്തു. മെഡിക്കല്‍ കോളേജ് തോപ്പില്‍ ഗാര്‍ഡന്‍ തോപ്പില്‍പുത്തന്‍വീട്ടില്‍ ജയപ്രസാദിനെ (32) യാണ് പൊലീസ് മനുഷ്യത്വഹീനമായി മര്‍ദിച്ചത് .ബുധനാഴ്ച പകല്‍ രണ്ടേകാലിന് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഹോര്‍ട്ടി കോര്‍പ് ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി എത്തിയ സമയത്താണ് സംഭവം.മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഷര്‍ട്ട് ഊരി വീശിയതിനെത്തുടര്‍ന്ന് ജയപ്രസാദിനെ വളഞ്ഞുപിടിച്ച പൊലീസ് തൂക്കിയെടുത്തു. കാര്‍ഷിക മൊത്തവിതരണകേന്ദ്രത്തിന്റെ പ്രധാന കവാടത്തിലുള്ള സെക്യൂരിറ്റി റൂമിനു സമീപത്തേക്ക് കൊണ്ടുപോയി തലങ്ങും വിലങ്ങും മര്‍ദിച്ചു. യൂണിഫോമിലും മഫ്തിയിലുമുള്ള പൊലീസുകാര്‍ ആക്രമണസംഘത്തിലുണ്ടായിരുന്നു. തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സി വിജയദാസാണ് ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില്‍ തൊഴിച്ചതും ലാത്തിക്ക് കുത്തിയതും.ക്രൂരമായ പൊലീസ് മര്‍ദനത്തില്‍ വേദനകൊണ്ട് പുളഞ്ഞ് നിലത്തുവീണശേഷവും സിപിഐ എം പ്രവര്‍ത്തകന്‍ ജയപ്രസാദിനെ സി വിജയദാസ് ആക്രമിച്ചു. വെള്ളം ആവശ്യപ്പെട്ട് കരഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ പൊലീസ് സംഘം വളഞ്ഞുവച്ച് ബൂട്ടുകൊണ്ട് ചവിട്ടി. വിജയദാസിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഡിസിപി ഡോ. ശ്രീനിവാസ് അറിയിച്ചു. സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ അറിയിച്ചു.
Comments