ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹം ജിസാറ്റ്-7 ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചു. ഭൂമിയില്‍നിന്ന് 36,000 കിലോമീറ്റര്‍ അകലെയുള്ള ജിസാറ്റ്-7 14ന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും.ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ സ്ഥാനങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നാവികസേനയ്ക്ക് കൈമാറാന്‍ ജിസാറ്റ് ഏഴിന് കഴിയും.
ഉപഗ്രഹം നാവികസേനയ്ക്ക് ഏറ്റെടുക്കാന്‍ പാകത്തില്‍ പ്രവര്‍ത്തനക്ഷമമാകു.ഓഗസ്റ്റ് 30-നാണ് വാര്‍ത്താവിനിമയത്തിനും സമുദ്രാതിര്‍ത്തി നിരീക്ഷണത്തിനും തീരസംരക്ഷണത്തിനുള്ള രഹസ്യ വിവരശേഖരണത്തിനുമായി ജിസാറ്റ്-7 വിക്ഷേപിച്ചത്.
Comments