ഒപെക് രാജ്യങ്ങളുടെ യോഗത്തിൽ ആഗോള എണ്ണ ഉത്പാദനത്തിൽ പ്രതിദിനം 12 ലക്ഷം വീപ്പയുടെ കുറവുണ്ടാക്കാൻ ധാരണയായി. ആദ്യ ദിവസത്തിൽ 10 ലക്ഷം വീപ്പയുടെ കുറവ് വരുത്താനായിരുന്നു തത്വത്തിൽ ധാരണയായത്. എന്നാൽ, യോഗം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഒപെക് അംഗങ്ങളും ഒപെക്കിന് പുറത്തുള്ള എണ്ണ ഉത്പാദക രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുകയായിരുന്നു. ഇതോടെ, അസംസ്കൃത എണ്ണവിലയിൽ അഞ്ചു ശതമാനം കുതിപ്പുണ്ടായി.
Comments