കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം. ഒടുവിൽ പൊലീസ് സരക്ഷണയിൽ മൂല്യനിർണയം നടത്തി ദീപ നിശാന്ത് മടങ്ങി. എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദീപ നിശാന്ത് വിധി കർത്താവായി എത്തുന്നതിനെതിരേ മൂല്യ നിർണയവേദിക്ക് മുന്നിൽ എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മൂല്യ നിർണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
Comments