സിപിഎം ഓഫീസിന് മുന്നില്‍ വച്ച് ലോക്കൽ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. സിപിഎം പന്തളം ലോക്കൽ കമ്മിറ്റി അംഗം ജയപ്രസാദിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ ജയപ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ പന്തളം നഗരത്തില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ജയപ്രസാദിനെ ആക്രമിച്ചത്. സംഭവസ്ഥലത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ, എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു. പന്തളം നഗരസഭയിൽ ഞായറാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് സിപിഎം ഹർത്താൽ.
Comments