കണ്ണൂരില്‍ നിന്നും ആദ്യ വിമാനം പറന്നുയര്‍ന്നു. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. 180 യാത്രക്കാരുമായി ആദ്യ വിമാനം അബുദാബിയിലേക്കാണ് പറന്നുയര്‍ന്നത്. ടെര്മിന്നലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി ചെയര്‍മാനായ കിയാലിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യത്തോടു കൂടി സജ്ജമാക്കിയ വിമാനത്താവളം മലബാറിന്റെ വികസന കുതിപ്പിന് മുതല്‍കൂട്ടാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപ്പാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Comments