സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി ടി പി ബാസിത്ത് (37), പാവന്നൂര്‍ കടവിലെ മുഹമ്മദ് ഇസ്മാഈല്‍ (38), കാക്കയങ്ങാട് പാറക്കണ്ടത്ത് കെ.പി ഷമീം (27), മയ്യില്‍ ഇരുവാപ്പുഴ നമ്ബ്രത്തെ കെ.പി അനസ് (25) എന്നിവരെയാണ് എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പി ജയരാജനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടന്നത്. പീഡനക്കേസ് പ്രതിയായ യുവാവ് പി ജയരാജന്റെ ഡ്രൈവര്‍ എന്ന രീതിയിലായിരുന്നു പ്രചരണം.ഇതോടെ വ്യാജ പ്രചരണം ആണെന്ന് കാണിച്ച് പി ജയരാജന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Comments