കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് വര്‍ഷം മുന്‍പ് ഉദ്ഘാടനം നടത്തനായി സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള നിസഹരണം വിമാനത്താവളത്തിന്റെ നിര്‍മാണങ്ങളില്‍ താമസം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കാലത്ത് സമയക്രമം പാലിച്ചായിരുന്നു വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഭരണത്തിലുള്ള ഒരു പഞ്ചായത്തിന്റെ നിസഹകരണമാണ് പിന്നീട് നിര്‍മ്മാണം വൈകിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Comments