പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണ്‍ എസ്റ്റേറ്റുകളിലെ മരം മുറിക്കല്‍ കേരളത്തില്‍ കനത്ത പരിസ്ഥിതി പ്രശനങ്ങള്‍ സൃഷ്ടിക്കും. ഒരു വര്‍ഷംകൊണ്ട് 50 ലക്ഷത്തിലധികം മരങ്ങളാണ് ഒറ്റയടിക്ക് മുറിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത്രയും റബ്ബര്‍ മരങ്ങള്‍ ഒറ്റയടിക്ക് മുറിക്കുന്നത് ചെറുകിട റബ്ബര്‍ കൃഷിക്കാരുടെ റീപ്ലാന്റിംഗ് നടപടികള്‍ക്ക് തടസ്സം നേരിടാനും സാധ്യതയുണ്ട്. കാരണം റബ്ബര്‍ മരങ്ങള്‍ കുറഞ്ഞ വിലയ്ക്കാണ് സര്‍ക്കാര്‍ വില്പന നടത്തിയിരിക്കുന്നത്.ആയതിനാല്‍ ചെറുകിട റബ്ബര്‍ ഉടമകളുടെ തോട്ടങ്ങള്‍ക്ക് ന്യായമായ വില നല്കാന് മില്ലുടമകള്‍ തയ്യാറാകില്ല.
മാര്‍ക്കറ്റില്‍ 7500 രൂപാ വിലയുള്ള സെലക്ഷന് റബ്ബര്‍ തടി 2500 രൂപയ്ക്കും, 3000 രൂപയ്ക്കടുത്ത് വിലയുള്ള വിറക് 900 രൂപയ്ക്കുമാണ് സര്‍ക്കാര്‍ വിലപ്ന നടത്തിയിരിക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന നൂറുകോടി രൂപയെടുത്ത് റബ്ബര്‍ വില സ്ഥിരതപദ്ധതിയില്പ്പെടുത്തി ചെറികിടകര്ഷകര്ക്ക് വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടു വരണമെന്ന് കേരളകര്‍ഷക യൂണിയന് (എം) തൊടുപുഴ നീയോജകമണ്ഡലം പ്രസിഡണ്ട് ടോമി കാവാലം ആവശ്യപ്പെട്ടു.
Comments