സിപിഎം ഓഫീസിന് മുന്നില്‍ വച്ച് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വൈകിട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹര്‍ത്താല്‍.
തലയ്ക്ക് വെട്ടേറ്റ ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സിപിഎം ഓഫിസിന് മുന്നില്‍ വച്ച് രാത്രി എട്ടുമണിയോടെ ഓട്ടോറിക്ഷയില്‍ എത്തിയ സംഘമാണ് ജയപ്രസാദിനെ ആക്രമിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു.
Comments