നാളെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർക്കുന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ ബിഹാറിൽ നിന്നുള്ള ആർഎൽഎസ്പി പങ്കെടുക്കില്ല. എൻഡിഎ സഖ്യം ആർഎൽഎസ്പി ഉപേക്ഷിച്ചു. നിലിവൽ നരേന്ദ്രമോദി സർക്കാരിൽ മാനവവിഭവശേഷി വകുപ്പിന്റെ സഹമന്ത്രിയായ പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ മന്ത്രിസ്ഥാനം രാജിവച്ചു. എന്നാൽ എൻഡിഎ വിടാനുള്ള കുശ്വാഹയുടെ തീരുമാനത്തിൽ പാർട്ടിയിൽ ആഭ്യന്തരകലഹം പുകയുകയാണെന്നാണ് സൂചന. ആർഎൽഎസ്പിയുടെ വിമത എംപി അരുൺ കുമാർ ഉൾപ്പടെയുള്ള രണ്ട് എംപിമാർക്ക് കുശ്വാഹ എൻഡിഎ വിടുന്നതിനോട് യോജിപ്പില്ല. വിമത എംപി എൻഡിഎയ്ക്കുള്ള തന്റെ പിന്തുണ പിൻവലിയ്ക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു.
Comments