എക്സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചട്ടാകുന്ന കാഴ്ച്ചയാണ് മിസോറാമില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍ തരുന്നത്. 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇത്തവണ പിഴയ്ക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലെ ആദ്യ മണിക്കൂറുകള്‍ നല്കുന്ന സൂചന. മിസോനാഷ്ണല്‍ ഫ്രണ്ടാണ് കോണ്‍ഗ്രസിനെക്കാള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുന്നത്. മിസോറാമിലൽ തുവരെ സാനിധ്യം അറിയിക്കാതിരുന്ന ബിജെപിയ്ക്ക് എംഎന്‍ഫിന്റെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായാല്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് വിമുക്ത വടക്കുകിഴക്കന്‍ ഇന്ത്യ എന്ന ബിജെപി സ്വപ്നം സഫലമാകും. ബിജെപി എംഎന്‍എഫ് സംഖ്യം അധികാരത്തിലേറും.
Comments