തെലങ്കാനയിലെ ഫലസൂചനകള്‍ മാറിമറിയുന്നു. ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന ടി.ആര്.എസ് വ്യക്തമായ മുന്നേറ്റം കാഴ്ച വെയ്ക്കുന്നു. 54 സീറ്റുകളില്‍ ടി.ആര്.എസ് മുന്നിലാണ്. ആദ്യ ഫലസൂചനകളില്‍ മുന്നിലായിരുന്ന കോണ്‍ഗ്രസ് പിന്നോക്കം പോയി. 33 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. 5 സീറ്റുകളില്‍ ബി.ജെ.പിയും മുന്നിലാണ്. മറ്റുള്ളവര്‍ 8 സീറ്റുകളിലും മുന്നിലാണ്. ഗജ്വലില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും സിര്‍സിലയില്‍ മകന് കെ.ടി.രാമറാവുവും മുന്നിലാണ്.
Comments