രാജസ്ഥാനിലും ചത്തീസ്ഗഢിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന കോണ്‍ഗ്രസിന് തലവേദനയായി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകിട്ട് മൂന്ന് മണിയായിട്ടും മധ്യപ്രദേശില്‍ പൂര്‍ത്തിയായിട്ടില്ല. മറ്റു നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമാക്കുകയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് പാര്‍ട്ടികളും നേതാക്കളും കടക്കുകയും ചെയ്തെങ്കിലും കയ്യാലപ്പുറത്തെ തേങ്ങ പോലെ നില്‍ക്കുകയാണ് മധ്യപ്രദേശിന്റെ ഭാവി ഭരണം.
Comments