നിയമസഭയിലിന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത. യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എംഎൽഎമാർ സത്യഗ്രഹം തുടരുന്നത്. ഇവരുടെ സമരം തീർക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടായിരിക്കും ഇന്ന് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുക. എന്നാൽ എന്നാൽ തല്കാലം ഇടപെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സി.കെ.പദ്മനാഭന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നേരത്തെ എട്ടുദിവസം നിരാഹാര സമരം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് സികെ പദ്മനാഭൻ സമരം ഏറ്റെടുത്തത്. ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
Comments