നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ വനിതാമതിലിനെച്ചൊല്ലി നടന്നത് അസാധാരണ രംഗങ്ങൾ. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ വർഗീയ മതിൽ പരാമർശത്തിനെതിരെ പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. മുസ്ലീം ലീഗിലെ പി കെ ബഷീറും സിപിഎമ്മിന്റെ വി ജോയിയും തമ്മിലാണ് ഉന്തും തളളുമുണ്ടായി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വര്‍ഗീയ മതില് പരാമർശം പിൻവലിക്കണമെന്ന് ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടെങ്കിലും പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് എം കെ മുനീർ വ്യക്തമാക്കി. നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
Comments