കെ എം മാണിക്കെതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. കേസ് തുടരന്വേഷണത്തിന് അനുമതി വേണമോയെന്നതാണ് ആദ്യം നോക്കേണ്ടതെന്നും കോടതി പറഞ്ഞു. അതിന് ശേഷമേ മാണി ഫയൽ ചെയ്ത ഹർജിക്ക് പ്രസക്തിയുള്ളുവെന്നും കോടതി അറിയിച്ചു. കേസ് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി.
Comments