വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി രാജിവെയ്ക്കുക, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. പൊലീസിന് നേരെ പലവട്ടം കല്ലെറിഞ്ഞു. തുടര്‍ന്ന് മൂന്ന് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Comments