അശോക് ഗെഹ്ലോട്ട് രാജസ്ഥാന് മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന് പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. അതേസമയം സച്ചിന് രാജസ്ഥാന് പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന് പൈലറ്റ് തുടരും. രാജസ്ഥാനില്‍ അധികാരം ഉറപ്പിച്ചതിന് പിന്നാലെ ഗെഹ്ലോട്ടും പൈലറ്റും മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികള്‍ സജീവമാക്കിയിരുന്നു. കോണ്‍ഗ്രസിന് രാജസ്ഥാനില്‍ മുന്‍തൂക്കമെന്ന് ഫല സൂചന വന്നു തുടങ്ങിയപ്പോള്‍ മുതൽ പൈലറ്റ് അനുകൂലികള്‍ അദ്ദേഹത്തിനായി മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു . അടുത്ത മുഖ്യമന്ത്രി പൈലറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ആഹ്ലാദ പ്രകടനം.
Comments