പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും നാട്ടുകാരും ഭീകരരുമുള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരില്‍ ചിലരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയുടെ വെടിയേറ്റ് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പുല്‍വാമയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റുമുട്ടലിന് പിന്നാലെ സുരക്ഷാസേനയക്ക് നേരെ പ്രദേശവാസികളില്‍ നിന്ന് രൂക്ഷമായ ആക്രമണം നേരിടേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments