ശ്രീലങ്കയില്‍ ഏഴ് ആഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പ്രധാനമന്ത്രി പദം രാജിവെച്ചു. രാജപക്സെയുടെ മകന് നമള് രാജപക്സെ കഴിഞ്ഞ ദിവസം രാജിക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരുന്നു. ഭൂരിപക്ഷമില്ലാതെ രാജപക്സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് ശ്രീലങ്കന്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്നാണ് വിവരം.
Comments