കേരള നവോത്ഥാനം സി.പി.എമ്മിന്റെ കുത്തകയല്ലെന്നും വനിതാ മതിലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കളവ് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയുടെ അവകാശ ലംഘനം നടത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 50 കോടി ചെലവഴിക്കുമെന്നാണ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ പണം സര്‍ക്കാര്‍ ചെലവഴിക്കില്ലെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന് വിപരീതമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിലൂടെ കേരളത്തെ ജനങ്ങളെ മുഖ്യമന്ത്രി വഞ്ചിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
Comments