സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം തുടങ്ങിയ എണ്‍പതിനായിരത്തോളം വീടുകളുടെ നിര്‍മാണം പ്രതിസന്ധിയില്‍. 4000കോടിയുടെ ഹഡ്കോ വായ്പ ഇതുവരെ കിട്ടാത്തതാണ് കാരണം. മുന്‍ വായ്പകളുടെ കുടിശികയായ 63 കോടി രൂപ അടച്ചാല്‍ മാത്രമെ പുതിയ വായ്പാ അനുവദിക്കാനാകൂ എന്നാണ് ഹഡ്കോ നിലപാട്. ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി ഭൂമിയുളള ഭവന രഹിതര്‍ക്ക് ധനസഹായം നല്‍കാനാണ് കേരളം ഹഡ്കോയില്‍ നിന്ന് 4000കോടി രൂപ വായ്പയെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂണ്‍ ആറിന് വായ്പ അനുവദിക്കാന്‍ ഹഡ്കോ തീരുമാനിച്ചു. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിനും പരിയാരം മെഡിക്കല്‍ കോളജിനുമായെടുത്ത വായ്പയില്‍ 63 കോടി രൂപ കുടിശികയുണ്ടെന്നും ഈ തുക തിരിച്ചടച്ചാല്‍ മാത്രമെ പുതിയ വായ്പ അനുവദിക്കാനാകൂ എന്നും ഹഡ്കോ അറിയിച്ചു. തീര്‍ന്നില്ല, വായ്പ തിരിച്ചടവ് സംബന്ധിച്ച് സംസ്ഥാന ബജറ്റില്‍ ഉറപ്പ് നല്‍കണമെന്നും ഹഡ്കോ ആവശ്യപ്പെട്ടു.
Comments