വനിതാ മതിൽ വിഷയത്തില്‍ എന്‍ എസ് എസിനെതിരെ പരസ്യവിമർശനവുമായി സി പി ഐ രംഗത്ത്. എൻ എസ് എസ് നിലപാട് സമുദായാംഗങ്ങൾ തള്ളിക്കളയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനയ്ക്ക് മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാനാണ് എൻ എസ് എസിന്റെ ശ്രമം. ഇത്തരം വെല്ലുവിളികൾ കണ്ട് വളർന്നവരാണ് തങ്ങളെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
Comments