കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് എഴുത്തുകാരന് ടി.പത്മനാഭന്. കവിത മോഷ്ടിച്ചുവെന്ന് മാത്രമല്ല ഇത്തരത്തിലൊരാളെ ഒരു സംസ്ഥാന കലോത്സവത്തിലെ മലയാളം ഉപന്യാസ രചനയുടെ മൂല്യ നിര്‍ണയത്തിന് എത്തിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ടി.പത്മനാഭന് പൊതുവിദ്യാഭ്യസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് അടക്കമുള്ളവരെ വേദിയിലിരുത്തിയാണ് വിമര്‍ശം അഴിച്ചുവിട്ടത്.
Comments