അധ്യാപികയോട് വാട്സാപ്പിലൂടെ അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥിയെ മധ്യപ്രദേശ് പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്തു. രോഹിത് സോണി (19) ആണ് അറസ്റ്റിലായത്. രാജസ്ഥാന് സ്വദേശിയായ സോണി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിനാണ് മധ്യപ്രദേശിലെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ച് സ്വന്തം നമ്പര്‍ മറച്ചുവച്ചാണ് യുവാവ് അധ്യാപികയോട് വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ചത്.
Comments