ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിനു കലാപമുണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സമചിത്തതയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്നും ശബരിമലയിലെ സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ശബരിമല ദര്‍ശനത്തിനായി വീണ്ടുമെത്തുമെന്ന് മനിതി സംഘം അറിയിച്ചു. പൊലീസ് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയാണെന്നും മനിതി സംഘം പറഞ്ഞു. എന്നാല്‍ ഇവര്‍ മടങ്ങുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്നാണ് പൊലീസ് പറഞ്ഞത്. ആവശ്യപ്പെടുന്ന സ്ഥലം വരെ സുരക്ഷയൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
യുവതികളെ തടഞ്ഞ സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. യുവതികളെ കൊണ്ട് വരുന്ന സാഹചര്യത്തില്‍ നിലയ്ക്കലില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മനിതി സംഘം തിരിച്ചിറങ്ങിയത്. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്.
എന്നാല്‍ അമ്ബത് മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം യുവതികള്‍ ഗാര്‍ഡ് റൂമില്‍ ഓടിക്കയറുകയായിരുന്നു. പിന്നീട് യുവതികളെ ഇവിടെനിന്നും പമ്ബയിലെ പൊലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റുകയായിരുന്നു.
Comments