ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 168 ആയി. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലധികം കെട്ടിടങ്ങളാണ് ദുരന്തത്തില്‍ തകര്‍ന്നത്. കെട്ടിടങ്ങള്‍ക്കിടയില്‍ നൂറു കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
അനക് ക്രാക്കതാവു അഗ്നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണ് കരുതുന്നത്. ക്രാക്കത്തോവ അഗ്നിപര്‍വതത്തിനു സമീപത്തായി വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.
Comments