എന്‍ഡിഎയുടെ ബിഹാറിലെ ലോക്സഭാ സീറ്റ് വീതം വയ്പില്‍ തീരുമാനമായി. ബിജെപിയും ജെഡിയുവും 17 സീറ്റില്‍ വീതം മത്സരിക്കും. രാം വിലാസ് പാസ്വാന്റെ ലോകജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റ് നല്‍കും. പാസ്വാന് രാജ്യസഭാ സീറ്റും നല്‍കും. അമിത് ഷായും നിതീഷ് കുമാറും പാസ്വാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അതേസമയം, ബംഗാളില്‍ ആരുമായും സഖ്യമുണ്ടാക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഒറ്റയ്ക്ക് മല്‍സരിക്കാന്‍ സംസ്ഥാന ഘടകത്തിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി. ഇടത്, തൃണമൂല്‍ സഖ്യത്തെ ചൊല്ലി ബംഗാള്‍ ഘടകത്തില്‍ കടുത്ത ഭിന്നതയുണ്ടായ സാഹചര്യത്തിലാണ് ഒറ്റയക്ക് മല്‍സരിക്കാനുള്ള തീരുമാനം.
Comments